Latest NewsKeralaNews

‘മുന്നണിയുടെ സല്‍പ്പേര് ഉയര്‍ത്തി’; ജലീലിന്റെ രാജി മാതൃകാപരമെന്ന് എംഎ ബേബി

മന്ത്രി കെ ടി ജലീലിന്റെ രാജി മാതൃകാപരമാണെന്നും ധാര്‍മിക മൂല്യം ഉയര്‍ത്തി പിടിച്ചാണെന്നും സിപിഐഎം പിബി അംഗം എംഎ ബേബി. പാര്‍ട്ടിയുടെയും മുന്നണിയുടേയും സല്‍പ്പേര് മുന്‍നിര്‍ത്തിയാണ് നീക്കമെന്നും എംഎ ബേബി പറഞ്ഞു. ജലീല്‍ ഹൈക്കോടതിയില്‍ പോയത് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാനാണെന്നും ബേബി കൂട്ടി ചേര്‍ത്തു.

ജലീല്‍ രാജി വെച്ചത് കീഴ്‌വഴക്കം പാലിച്ചുകൊണ്ടാണെന്നാണ് സിപിഐഎം നേതാവ് പി ജയരാജന്റെ പ്രതികരണം. ഇത് നല്ലൊരു സ്പിരിറ്റില്‍ എടുക്കണം, ജലീലിന് നിയമപരമായി നീങ്ങാനുള്ള അവകാശമുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

Read Also :  കുവൈറ്റിൽ മദ്യ നിര്‍മാണം നടത്തിയ പ്രവാസികൾ പിടിയിൽ

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button