
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിൽ ആയിരിക്കുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖൈറാനിലെ അപ്പാര്‍ട്ട്മെന്റില്‍ അഹ്‍മദി പൊലീസ് പരിശോധന നടത്തിയിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന നൂറ് കണക്കിന് ബോട്ടില്‍ മദ്യം ഇവിടെ നിന്ന് അധികൃതര്‍ കണ്ടെത്തി പിടികൂടി. പിടിയിലായ നാല് പ്രവാസികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ്‍സ് ആന്റ് ആള്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി.
Post Your Comments