ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിമൂന്ന് കോടി എഴുപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 29.58 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനൊന്ന് കോടി ആയി ഉയർന്നു.
ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ 1,68,912 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 1.70 ലക്ഷമായി ഉയർന്നു. പത്ത് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത്. യു എസിൽ മൂന്ന് കോടി പത്തൊൻപത് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.76 ലക്ഷം പേർ മരിച്ചു.ബ്രസീലിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.55 ലക്ഷമായി ഉയർന്നു.ഫ്രാൻസിൽ രോഗബാധിതരുടെ എണ്ണം അൻപത് ലക്ഷം കടന്നു. മരണസംഖ്യ ഒരു ലക്ഷത്തോട് അടുത്തു.റഷ്യയിൽ നാൽപത്തിയാറ് ലക്ഷം പേർക്കും,ബ്രിട്ടനിൽ നാൽപത്തിമൂന്ന് ലക്ഷം പേർക്കുമാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments