ആരോഗ്യം സംരക്ഷിക്കുന്നതില്‍ ജീവിതശൈലിക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. തെറ്റായ സമയക്രമങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം തുടര്‍ന്നാല്‍ ദീര്‍ഘകാലത്തില്‍ ഇത് ശരീരത്തിന് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതായി മാറും. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും കൃത്യസമയത്തുതന്നെ അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക.
രാത്രി ആഹാരം കഴിച്ചശേഷം ടിവി കണ്ടിരുന്ന് സ്നാക്കുകള്‍ കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ആ ശീലം ഉടനെ മാറ്റുന്നതാണ് നല്ലത്.
കാരണം രാത്രി വളരെ വൈകി സ്നാക്കുകള്‍ കഴിക്കുന്നത് അടുത്ത ദിവസത്തെ നിങ്ങളുടെ ജോലി സ്ഥലത്തെ പെര്‍ഫോര്‍മന്‍സിനെ ബാധിക്കുമെന്ന് പഠനം പറയുന്നു.
ഒരു ദിവസത്തിലുടനീളം പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിച്ചിട്ടും രാത്രിയിലെ അത്താഴം മാത്രം തെറ്റായ നിലയിലായാല്‍ അതുമാത്രം മതി ഒരു ദിവസത്തെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും നശിപ്പിച്ചു കളയാന്‍.
ഉറങ്ങാന്‍ പോകുന്നതിനു 3 മണിക്കൂറു മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഉയര്‍ന്ന അളവില്‍ രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍, കൊളസ്ട്രോള്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകും.
അതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക അല്ലെങ്കില്‍ കൊളസ്ട്രോള്‍ ലക്ഷണങ്ങള്‍ കുറയ്ക്കുക എന്നിവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ രാത്രി വൈകിയുള്ള ഭക്ഷണശീലങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഉറങ്ങാന്‍ പോകും മുന്‍പ് വയര്‍ നിറയെ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.
Post Your Comments