
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്‍റെ രാജിയിൽ പ്രതികരിച്ച് സിപിഎം. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം. ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ലെന്ന് എ. വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവച്ചതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ നാടകീയമാണ് രാജി.
എന്നാൽ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍മാറ്റി. തന്‍റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പിണറായി മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീല്‍. ജലീലിന്റെ വാദം വസ്തുതാപരമല്ലെന്ന് പരാതിക്കാരന്‍ പികെ ഫിറോസ് ഹൈക്കോടതിയില്‍. എല്ലാ വസ്തുതകളും പരിഗണിച്ചാണ് ലോകായുക്ത ഉത്തരവെന്നും ഫിറോസിന്റെ വാദം.
Post Your Comments