Latest NewsKeralaNews

സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെ സംഘര്‍ഷം ; കടയുടമ അടക്കം 15 പേര്‍ അറസ്റ്റിൽ

മലപ്പുറം: പൊന്നാനിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെ സംഘര്‍ഷം. കട ഉടമ അണ്ടത്തോട് ചോലയില്‍ ഷമാസ് (26) ഉള്‍പ്പെടെ 15 പേരെ അറസറ്റ് ചെയ്തു. പൊന്നാനി വെളിയങ്കോട് പുതിയിരുത്തിയില്‍ തിങ്കളാഴ്ച തുടങ്ങിയ ന്യൂ ജനറേഷന്‍ ബൈക്കുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടയുടെ ഉദ്ഘാടനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. കട ഉദ്ഘാടനത്തിന് ആയിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Read Also : കോവിഡ് വ്യാപനം രൂക്ഷം ; സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

പൊന്നാനി-ചാവക്കാട് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ഇതോടെ  പൊലീസ് എത്തി ആളുകളെ മാറ്റാന്‍ ശ്രമം നടത്തി. പക്ഷേ ആളുകള്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. പിന്നീട് പൊലീസ് ലാത്തി വീശി ജനക്കൂട്ടത്തെ ഒഴിപ്പിച്ചു. ലാത്തി ചാര്‍ജിനിടെ ചില ആളുകള്‍ പൊലീസിനെ കല്ലെറിഞ്ഞു. ഇതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

സംഘര്‍ഷത്തിനിടെ ഹൈവേ പൊലീസ് എസ്‌ഐ ശശികുമാര്‍, പൊലീസുകാരായ എന്‍.എച്ച്‌ ജിബിന്‍, നിഥിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. മൂന്നു പേര്‍ക്കും എല്ലിനു പൊട്ടലുണ്ട്. കല്ലേറിനിടെയാണ് മൂന്നു പൊലീസുകാര്‍ക്കും പരുക്കേറ്റത്. പൊലീസിന്റെ ജോലി തടസപ്പെടുത്തല്‍, സംഘം ചേര്‍ന്ന് പൊലീസിനെ മര്‍ദിക്കല്‍, കോവിഡ് ലംഘനം, ഗതാഗത തടസം, അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിക്കല്‍ തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button