
ലക്‌നൗ: കല്യാണം കഴിഞ്ഞു നിമിഷങ്ങൾക്ക് ഉള്ളിൽ വധുവും കുടുംബവും മുങ്ങിയെന്ന പരാതിയുമായി വരൻ പോലീസ് സ്റ്റേഷനിൽ. ഒരു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും പണവുമായി വധുവും കുടുംബവും കടന്നുകളഞ്ഞെന്ന് കാട്ടി യുവാവ് പരാതി നൽകി. വധുവും കുടുംബവും വഞ്ചിച്ചെന്ന് കാണിച്ച് വരന്‍ ദേവേന്ദ്രയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഉത്തർ പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. ഹോമകുണ്ഡത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നതിനിടെ വധു ടോയ്‌ലെറ്റില്‍ പോകുന്നു എന്ന വ്യാജേന കടന്നുകളഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
ദേവേന്ദ്രയുടെ സുഹൃത്താണ് ഈ വിവാഹത്തിന് എല്ലാം ഒരുക്കിയത്. യുവതിയെ ഫോട്ടോയില്‍ കണ്ട് ഇഷ്ടപ്പെട്ട ദേവേന്ദ്ര കല്യാണത്തിന് സമ്മതിക്കുകയായിരുന്നു
Post Your Comments