Kerala

വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ വിവാഹരാത്രിയില്‍ ഭര്‍ത്താവ് ‘പെണ്ണായി’ മാറിയ അത്ഭുത കഥ ഇങ്ങനെ

പോത്തന്‍കോട്: വര്‍ഷങ്ങളുടെ പ്രണയ ബന്ധത്തിനൊടുവില്‍ വിവാഹിതരായി. എന്നാല്‍ ആദ്യ രാത്രിയില്‍ ഭര്‍ത്താവ് പെണ്ണാണ് എന്ന് മനസിലാക്കിയ യുവതി ഞെട്ടി. ആണ്‍വേഷംകെട്ടി ആള്‍മാറാട്ടം നടത്തി ടെക്‌നോപാര്‍ക്കിലുള്‍പ്പെടെയുള്ളിടത്ത പ്രതി ജോലി ചെയ്തു. തുടര്‍ന്ന് സഹപ്രവര്‍ത്തകയുമായി വര്‍ഷങ്ങളായി പ്രണയത്തിലായി. ഒടുവില്‍ ബന്ധുക്കള്‍ വിവാഹവും നടത്തി.

read also: വിവാഹ ദിവസം അടുത്തിരിക്കെ പ്ര​തി​ശ്രു​ത വ​ധു​വി​നെ കാ​മു​ക​നൊ​പ്പം വി​ട്ട​യ​ച്ചു 

എന്നാല്‍ അദ്യരാത്രിയാണ് ഭര്‍ത്താവ് തന്നെപ്പോലെ പെണ്ണാണെന്ന് യുവതി തിരിച്ചറിയുന്നത്. തുടര്‍ന്ന് യുവതി ഉടന്‍ തന്നെ വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രതിക്കെതിരെ യുവതിയോ വീട്ടുകാരോ പരാതിപ്പെട്ടിട്ടില്ല.

പോത്തന്‍കോടു സ്വദേശിയുമായുള്ള വിവാഹശേഷമാണ് ശ്രീറാം എന്ന പേരില്‍ ആണ്‍വേഷം കെട്ടിയ യുവതിയുടെ തട്ടിപ്പു തിരിച്ചറിഞ്ഞത്. കഴിഞ്ഞ 31നായിരുന്നു വിവാഹം. ആദ്യരാത്രിയില്‍ വരന്‍ തന്നെപ്പോലെ യുവതിയാണെന്ന് വധു തിരിച്ചറിഞ്ഞു വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. എന്നിട്ടും യുവതിയോ ബന്ധുക്കളോ ഇതുവരെ പരാതി നല്‍കാന്‍ തയാറായിട്ടില്ല. ശ്രീറാം എന്ന പേരില്‍ വന്ന യുവതിയുടെ യഥാര്‍ഥ പേരോ സ്ഥലമോ ഇതുവരെ കണ്ടെത്താനുമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button