ധാക്ക: ബംഗ്ലാദേശില്‍ തിങ്കളാഴ്ച രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ഡൗണ്‍. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ഏഴിരട്ടിയായി ഉയര്‍ന്നിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Read Also : രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷം; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,68,912 പേർക്ക്
ബംഗ്ലാദേശില്‍ ഇതുവരെ 6,84,756 കൊവിഡ് കേസുകളും 9739 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ധാക്ക നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞു. മരണങ്ങള്‍ രണ്ടിരട്ടിയായത് ആശങ്ക വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നീങ്ങിയത്. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ദേശീയ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം ഭക്ഷ്യ വിതരണവും നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.
Post Your Comments