KeralaLatest News

53 കാരിയായ സ്ത്രീയെ 38 കാരനായ കാമുകൻ ക്രൂര മർദ്ദനത്തിനിരയാക്കി; സ്ത്രീയ്ക്ക് ഗുരുതര പരിക്ക്, സംഭവം കേരളത്തിൽ

ഗുരുതരമായ പരിക്കേറ്റ ഇവർ ഭയം കാരണം വീടിനു പുറത്ത് ഇറങ്ങിയില്ല.

വര്‍ക്കല: 53 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ മുറിവേല്‍പിച്ച കേസില്‍ 38കാരന്‍ കാമുകൻ അറസ്റ്റിൽ ഹരിഹരപുരം നെല്ലേറ്റുമുക്കില്‍ തട്ടാന്റഴികത്ത് വീട്ടില്‍ സുഭാഷ്(38) ആണ് അറസ്റ്റിലായത്. ഇലകമണ്‍ പഞ്ചായത്തിലെ ഹരിഹരപുരം തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ലതിക(53) എന്ന സ്ത്രീക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ച അമിതമായി മദ്യപിച്ചെത്തിയ സുഭാഷ് ലതികയുടെ തല പിടിച്ച്‌ ചുവരില്‍ ഇടിച്ച ശേഷം മുഖത്തും ഇടിച്ച്‌ മാരകമായി മുറിവേല്‍പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവർ ഭയം കാരണം വീടിനു പുറത്ത് ഇറങ്ങിയില്ല. ഒടുവിൽ ഞായറാഴ്ച നാട്ടുകാര്‍ ഇടപെട്ടാണ് സംഭവം അയിരൂര്‍ പൊലീസില്‍ അറിയിച്ചത്. വീട്ടുകാരില്‍നിന്നും അകന്ന് പ്രതിയായ സുഭാഷ് ലതികയ്ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം.

ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ സെക്ഷന്‍ 379 പ്രകാരവും എസ്.സി/എസ്.ടി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി വര്‍ക്കല ഡി.വൈ.എസ്‌പി ബാബുക്കുട്ടന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button