Latest NewsCinemaNewsEntertainmentKollywoodMovie Gossips

‘ഈ വിജയം നേടി തന്ന എല്ലാവർക്കും നന്ദി, ധനുഷ് സാർ എല്ലാത്തിനും പ്രത്യേകം നന്ദി’; രജിഷ വിജയൻ

മലയാളികളുടെ പ്രിയ നടി രജിഷ വിജയൻ ധനൂഷിനൊപ്പം ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘കര്‍ണ്ണൻ’. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ അറിയിച്ച് രജിഷ വിജയൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് രജീഷ പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്.

‘ഈ വിജയം നേടി തന്ന എല്ലാവർക്കും നന്ദി. ഞാൻ കർണ്ണനു വേണ്ടി നല്ല രീതിയിൽ തന്നെ പരിശ്രമിച്ചുവെന്ന് കരുതുന്നു. കർണ്ണന്റെ അഭിനേതാക്കൾക്കും മറ്റ് അണിയറപ്രവർത്തകർക്കും വലിയ നന്ദി. ധനുഷ് സാർ എല്ലാത്തിനും പ്രത്യേകം നന്ദി‘, രജീഷ ട്വീറ്റ് ചെയ്തു.

ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 6.20 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. രജിഷ വിജയനോടൊപ്പം മലയാള നടൻ ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇവരെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button