കൊൽക്കത്ത : തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ തൻെറ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാൽ രാജി വെക്കുമെന്ന് അമിത് ഷാ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തോൽക്കുമെന്നും മമതക്ക് മേയ് രണ്ടിന് രാജിവെക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. നോർത്ത് 24 പർഗാനസ് ജില്ലയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘ ദീതി എന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പശ്ചിമബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ എന്റെ പേപ്പറുകള്‍ താഴെവെക്കാനും തലകുനിക്കാനും തയ്യാറാണ്. പക്ഷെ മെയ് രണ്ടിന് മമതയ്ക്ക് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരും,’ അമിത് ഷാ പറഞ്ഞു.
Read Also : ‘രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായി സംസാരിച്ചു; രതീഷിനെ മറ്റ് പ്രതികൾ മർദ്ദിച്ച് കെട്ടിത്തൂക്കി’
അതേസമയം, തെരഞ്ഞെടുപ്പിനിടെ ആക്രമണം നടത്തിയത് ബി.ജെ.പിയാണെന്നും തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോൾ ബി.ജെ.പി തോക്കെടുക്കാൻ തുടങ്ങിയെന്നും മമത പറഞ്ഞു. ഇതിനുള്ള പ്രതികാരം ജനങ്ങൾ ബാലറ്റിലൂടെ തീർക്കുമെന്നും മമത പ്രതികരിച്ചു.
Post Your Comments