KeralaLatest NewsNews

ഭക്ഷണം വിളമ്പിയതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: വിവാഹ സൽക്കാരത്തിനിടെ സംഘർഷം. ആലപ്പുഴയിലാണ് സംഭവം. ഭക്ഷണം വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് തുടക്കമിട്ടത്. സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു.

തിരുവമ്പാടി തയ്യിൽ വീട്ടിൽ ധനീഷ്, ഫിലിപ്പ്, ബീച്ച് വാർഡ് കുത്തുപറമ്പ് അനിൽ എന്നിവർക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: മോഹൻലാലിന് സഞ്ജു സാംസണിന്റെ സമ്മാനം

ഫിലിപ്പിന് കൈത്തണ്ടയ്ക്കും, ധനീഷിന് തലയ്ക്കുമാണ് പരിക്കേറ്റത്. അനിലിന്റെ വലതു നെഞ്ചിൽ രണ്ട് കുത്തേറ്റിട്ടുണ്ട്. പോലീസുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്തെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയായിരുന്നു ആദ്യം തർക്കം. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

Read Also: വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെ വാഹനത്തിൽ നിന്നും രേഖകൾ ഇല്ലാത്ത പണം പിടികൂടി വിജിലൻസ്; പിടിച്ചെടുത്തത് 85000 രൂപ

പുറത്ത് നിന്നും എത്തിയ സംഘത്തിനുൾപ്പെടെ സംഘർഷത്തിൽ മർദ്ദനമേറ്റു. കുറച്ചു സമയത്തിന് ശേഷം സ്ഥിതിഗതികൾ ശാന്തമായെങ്കിലും വിവാഹാഘോഷങ്ങളുടെ ഭാഗമായി ചെണ്ടമേളം ഒരുക്കിയതിനെച്ചൊല്ലി വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. ചെണ്ടമേളം ഒരുക്കിയതിനെ ചോദ്യം ചെയ്ത് പുറത്തു നിന്നുള്ളവർ എത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. പിന്നീട് ആളുകൾ തമ്മിൽ ഉന്തും തള്ളും ഉണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button