ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിക്ക് പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ധോണിയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. അനുവദിച്ച സമയത്ത് 18.4 ഓവർ മാത്രമാണ് ചെന്നൈയ്ക്ക് പൂർത്തിക്കരിക്കാൻ സാധിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റണ്‍സ് നേടി. തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. 38 പന്തുകളില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും ഉൾപ്പെടെ പൃഥ്വിഷാ 72 റണ്‍സും 54 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 85 റൺസുമായി ശിഖര്‍ ധവാനുമാണ് ജയം അനായാസമാക്കിയത്.
Post Your Comments