Latest NewsKerala

ഈ അധ്യയന വര്‍ഷവും സ്കൂള്‍ തുറക്കില്ലെന്നു സൂചന ; അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ സർക്കാർ

അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ രോഗവ്യാപനം കൂടിയതോടെയാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യായനവര്‍ഷവും സ്കൂള്‍ തുറക്കാന്‍ സാധ്യതയില്ല. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ജൂണില്‍ സ്കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ രോഗവ്യാപനം കൂടിയതോടെയാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്.

ഈ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാദ്ധ്യതയെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത സര്‍ക്കാരിന്‍റേത് ആയിരിക്കും. പുതിയ അധ്യായന വര്‍ഷത്തിലേക്ക് സംസ്ഥാനത്ത് 4.41 കോടി പാഠപുസ്തകങ്ങള്‍ ആണ് അച്ചടിക്കുന്നത്.

മൂന്ന് വാല്യങ്ങളായി ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങള്‍ കാക്കനാട്ടെ സര്‍ക്കാര്‍ പ്രസ്സിലാണ് അച്ചടിക്കുന്നത്. അതേസമയം കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച്‌ ക്ലാസുകള്‍ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു.

എന്നാല്‍ കോവിഡ് വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. സ്‌കൂളുകള്‍ തുറക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ സമിതികളുടെ ശുപാര്‍ശ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇക്കാര്യങ്ങള്‍ കോവിഡ് വിദഗ്ദ്ധ സമിതിയുടെ മുന്നിലുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button