ന്യൂഡൽഹി: കേരളത്തിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 30 ന് നടക്കും. ചൊവ്വാഴ്ച്ച മുതൽ രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പുറപ്പെടുവിച്ചത്.
Read Also: സുശീൽ ചന്ദ്രയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
നേരത്തെ ഏപ്രിൽ 12 നാണ് കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം കമ്മീഷൻ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനുള്ള തീരുമാനം സ്വീകരിക്കുകയായിരുന്നു. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചാണ് ഇതിനെതിരെ ഉത്തരവ് നേടിയത്. നിലവിലുള്ള നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി വിധിച്ചത്.
Post Your Comments