തൊടുപുഴ : തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി ജോർജ് എം.എൽ.എ. തൊടുപുഴയിൽ എച്ച്ആർഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തിൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള വർഗീയതയാണ് എങ്ങും. അത് കേരളത്തിൽ കൂടുതലാണ്. ലോക ഹൈന്ദവരിൽ 68 ശതമാനം ഇന്ത്യയിലാണ്. എല്ലാ രാഷ്ട്രങ്ങളും ഒരു മതത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Read Also : ചാത്തന്നൂരില്‍ ബിജെപി ജയിക്കുമെന്ന് സൂചന, വോട്ട് മറിക്കല്‍ ആരോപണവുമായി എല്‍ഡിഎഫ്
ഇസ്ലാമല്ലാത്തത് ശരിയല്ലെന്ന് പറയുന്നവരാണ് അറേബ്യൻ രാഷ്ട്രങ്ങൾ. അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളും ആ നിലയിലാണ്. ഫ്രാൻസ് മുസ്ലിംങ്ങൾ കൈയേറി മുസ്ലിം രാഷ്ട്രമാക്കുകയാണ്. ഇംഗ്ലണ്ടും മുസ്ലിംങ്ങൾ കൈയേറാൻ താമസമില്ല. 2030-ഓടെ ഇന്ത്യ മുസ്ലിം രാജ്യമാക്കാൻ കേരളത്തിൽ അവർ പ്രവർത്തിക്കുകയാണ്. നോട്ട് നിരോധനത്തോടെ പുറത്ത് നിന്നുള്ള വരുമാനം നിലച്ചതോടെ അതിന് തടസമുണ്ടായി. ഈ രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന് വിട്ടുകൊടുക്കണോയെന്ന് ചർച്ച ചെയ്യണം. എല്ലാവരും ഇത് മൂടിവച്ചിരിക്കുകയാണ്. എന്നാൽ എനിക്ക് അതിന് സൗകര്യമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Post Your Comments