ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പഴനിമല മുരുക ക്ഷേത്രത്തിലെ ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്കു പ്രവേശനമില്ല.
Read Also : സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
പുറത്തുനിന്നുള്ള പൂജാ സാധനങ്ങള്‍ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് അനുവാദമില്ല. മൊട്ടയടിക്കല്‍ ചടങ്ങു നടത്താന്‍ 5 പേരില്‍ കൂടുതല്‍പേര്‍ ഒത്തുചേരുന്നതിനും വിലക്കുണ്ട്. രോഗികളും ഗര്‍ഭിണികളും 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സില്‍ താഴെയുള്ളവരും ദര്‍ശനം ഒഴിവാക്കണം.
റോപ് കാറിലും വിഞ്ചിലും മലയിലെത്തുന്നവര്‍ക്കു വൈകിട്ടു 7.45 വരെയും നടന്നു മല കയറുന്നവര്‍ക്ക് 8 മണി വരെയും ദര്‍ശനം ലഭിക്കും.
Post Your Comments