റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട തുടർന്ന് സുരക്ഷാ സേന. തലയ്ക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റിനെ സേന ഏറ്റുമുട്ടലിൽ വധിച്ചു. ദന്തേവാഡയിൽ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Also Read: പൗരത്വ നിയമം നടപ്പായാൽ ഗൂർഖ വിഭാഗത്തിലെ ഒരാൾ പോലും ഇന്ത്യ വിടേണ്ടിവരില്ല ; അമിത് ഷാ
ഗാദം, ജുഗംപാൽ എന്നീ ഗ്രാമങ്ങൾക്കിടയിലുള്ള വനമേഖലയിലെ കതേകല്യാൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഡിസ്ട്രിക്ട് റിസർവ് ഗാർഡ് നടത്തിയ പരിശോധനയ്ക്കിടെ വെടിവെയ്പ്പുണ്ടാകുകയായിരുന്നു. വെട്ടി ഹംഗ എന്ന മാവോവാദിയെയാണ് സേന വധിച്ചത്. ഇയാൾ മാവോയിസ്റ്റ് സംഘത്തിലെ കമാൻഡറായിരുന്നുവെന്ന് ദന്തേവാഡ എസ്പി അഭിഷേക് പല്ലവ അറിയിച്ചു.
ഏറ്റുമുട്ടലിന് ശേഷം മേഖലയിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. 8 എംഎം പിസ്റ്റൽ, തദ്ദേശ നിർമ്മിതമായ തോക്ക്, 2 കിലോ ഗ്രാം ഐഇഡി, മാവോയിസ്റ്റ് ബാഗുകൾ, മരുന്നുകൾ എന്നിവയാണ് സുരക്ഷാ സേന നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. അടുത്തിടെ ബിജാപൂരിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 22 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു.
Post Your Comments