റായ്പൂര്‍ : ഛത്തീസ്ഗഡില്‍ വീണ്ടും കമ്യൂണിസ്റ്റ് ഭീകരാക്രമണം. ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച വാഹനങ്ങള്‍ക്ക് മാവോയിസ്റ്റ് ഭീകരര്‍ തീയിട്ടു. ബിജാപൂര്‍ ജില്ലയില്‍ വൈകീട്ടോടെയായിരുന്നു സംഭവം. മിംഗാചല്‍ നദിയുടെ തീരത്താണ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വൈകീട്ടോടെ വാഹനങ്ങളിലായി എത്തിയ മാവോയിസ്റ്റ് സംഘം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് തൊഴിലാളികളോട് മടങ്ങിപ്പോകാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ പോകില്ലെന്ന് അറിയിച്ചതോടെ മാവോയിസ്റ്റുകള്‍ തൊഴിലാളികള കയ്യേറ്റം ചെയ്തു. ഇതിന് പിന്നാലെയാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.
കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രം, ട്രാക്റ്റര്‍, ജെസിബി, എന്നിവയ്ക്കാണ് തീയിട്ടത്. സംഭവ ശേഷം ഭീകരര്‍ വാഹനങ്ങളില്‍ കടന്നുകളഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 12 ഓളം ഭീകരരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
Post Your Comments