
ചെക്യാട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിനൊപ്പം ഒളിവിൽ കഴിഞ്ഞത് ശ്രീരാഗ് ആണെന്ന് റിപ്പോർട്ട്. ശ്രീരാഗിനൊപ്പമായിരുന്നു രതീഷ് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. രതീഷും ശ്രീരാഗും ചെക്യാട് ഭാഗത്തുള്ള വീടുകളിലും പറമ്പുകളിലുമായിരുന്നു ഒളിച്ച് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൂട്ടുപ്രതിയായ ശ്രീരാഗിനെ പിടികൂടാൻ സാധിച്ചാൽ രതീഷിൻ്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
അതേസമയം, രതീഷിനെ കൂട്ടുപ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. രതീഷ് കൂലോത്തിന്റെത് ആത്മഹത്യയല്ലെന്നും മൻസൂർ വധക്കേസിലെ പ്രതികൾ സഹപ്രതിയായ രതീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സുധാകരൻ നടത്തിയത്.
Also Read:രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കമ്മീഷന്റെ നടപടിക്കെതിരെ അന്ത്യശാസനം നൽകി ഹൈക്കോടതി
‘രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായി സംസാരിച്ചു. ഇതേച്ചൊല്ലി രതീഷ് മറ്റ് പ്രതികളുമായി തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ കൂട്ടുപ്രതികൾ രതീഷിനെ മർദ്ദിച്ചു. ശേഷം കെട്ടിത്തൂക്കി.’- കെ. സുധാകരൻ ആരോപിച്ചു. അതേസമയം, ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും രതീഷിൻ്റെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു ജോസാണ് കേസന്വേഷിക്കുക. ഒരാള്‍ തൂങ്ങിമരിച്ചതിനെക്കാള്‍ അസാധാരണത്വം രതീഷിന്‍റെ മരണത്തിലുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത കോഴിക്കോട് ഫോറന്‍സിക് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ട്. ശ്വാസം മുട്ടിച്ചതായ സൂചന ശരീരത്തിലുണ്ട്. മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് റൂറല്‍ എസ്പി തന്നെ നേരിട്ടെത്തി ഫോറന്‍സിക് മേധാവിയുടെ മൊഴിയെടുത്തത്.
Post Your Comments