തിരുവനന്തപുരം : ബന്ധുനിയമന ആരോപണത്തില്‍ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന മന്ത്രി എ.കെ. ബാലന്റെ പരാമര്‍ശം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ബാലന്റെ അഭിപ്രായം നിയമന്ത്രി എന്ന നിലയിലാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും ബേബി പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി സെക്രട്ടറിയും പിബി അംഗം കോടിയേരിയും പറഞ്ഞിട്ടുണ്ട് ബേബി പറഞ്ഞു.
Read Also : കണ്ണൂർ വിമാനത്തവാളത്തിൽ കസ്റ്റംസ് സ്വർണ്ണക്കടത്ത് പിടികൂടി, പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം
മുഖ്യമന്ത്രിയുമായി ആലോചിച്ച് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി അധികം വൈകാതെ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും. കേരളത്തിലെ നിയമന്ത്രി എന്ന നിലയില്‍ ബാലന് നടത്തിയ അഭിപ്രായ പ്രകടനമാണ്. ലോകായുക്ത പറഞ്ഞത് വളരെ അസാധാരണമായിട്ടാണ്. ശരിയല്ലാത്ത കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ലോകായുക്ത പറയാറുള്ളത്. എന്നാല്‍ വ്യത്യസ്തമായ നിലപാടാണ് ഇവിടെ ലോകായുക്ത സ്വീകരിച്ചതെന്നും ബേബി പറഞ്ഞു.
Post Your Comments