KeralaLatest NewsNews

ജ​ലീ​ലി​ന്‍റെ രാ​ജി​ക്കാ​ര്യം സം​ബ​ന്ധി​ച്ച്‌ പാ​ര്‍​ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല; ബാ​ല​നെ ത​ള്ളി എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം : ബ​ന്ധു​നി​യ​മ​ന ആ​രോ​പ​ണ​ത്തി​ല്‍ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ കെ.​ടി. ജ​ലീ​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ പ​രാ​മ​ര്‍‌​ശം ത​ള്ളി സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ബാലന്റെ അഭിപ്രായം നിയമന്ത്രി എന്ന നിലയിലാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും ബേബി പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി സെക്രട്ടറിയും പിബി അംഗം കോടിയേരിയും പറഞ്ഞിട്ടുണ്ട് ബേബി പറഞ്ഞു.

Read Also :  കണ്ണൂർ വിമാനത്തവാളത്തിൽ കസ്റ്റംസ് സ്വർണ്ണക്കടത്ത് പിടികൂടി, പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം

മുഖ്യമന്ത്രിയുമായി ആലോചിച്ച് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി അധികം വൈകാതെ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും. കേരളത്തിലെ നിയമന്ത്രി എന്ന നിലയില്‍ ബാലന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ്. ലോകായുക്ത പറഞ്ഞത് വളരെ അസാധാരണമായിട്ടാണ്. ശരിയല്ലാത്ത കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ലോകായുക്ത പറയാറുള്ളത്. എന്നാല്‍ വ്യത്യസ്തമായ നിലപാടാണ് ഇവിടെ ലോകായുക്ത സ്വീകരിച്ചതെന്നും ബേബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button