തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സ്ഥിതി വഷളാവുകയാണ്. പൊതുപരിപാടികൾ 2 മണിക്കൂർ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം. കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ രോഗികളുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ബസുകളിൽ ആളുകൾ നിന്ന് യാത്ര ചെയ്യാൻ പാടുള്ളതല്ല.
പൊതുപരിപാടികളിൽ സദ്യപാടില്ല, പാക്കറ്റ് ഫുഡ് വേണം. ഹോട്ടലുകളിൽ 50 ശതമാനം മാത്രം ആളുകൾക്ക് പ്രവേശനം. കടകൾ ഇനിമുതൽ 9 മണി വരെ മാത്രം. പൊതുപരിപാടികളിൽ 2 മണിക്കൂറിൽ കൂടാൻ പാടില്ല. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളു തുടങ്ങിയ നിയന്ത്രണങ്ങളാണ് പുതിയതായി വന്നത്.
Post Your Comments