![Ladakh](/wp-content/uploads/2020/09/ladakh-2.jpg)
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെക്ക് 10,000 സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ കരസേന നടപടിയാരംഭിച്ചു. ഡെപ്‌സങ് താഴ്‌വരയില്‍നിന്നു പിന്മാറാന്‍ ചൈനീസ് സേന തയാറാകാത്ത സാഹചര്യത്തില്‍ ചൈനയുമായുള്ള ഇന്ത്യന്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള പതിനേഴാം പര്‍വത പ്രഹര കോറിലേക്ക് 10,000 സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് കരനേസനയുടെ നീക്കം.
Read Also : തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാസേന
അതിര്‍ത്തിയില്‍ ആക്രമണ ലക്ഷ്യത്തോടെ നിലയുറപ്പിക്കുന്ന സേനാ സംഘമാണു പ്രഹര കോര്‍. ഇത്രയും സേനാംഗങ്ങളടങ്ങുന്ന ഒരു സേനാ ഡിവിഷനെ ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള കോറിന്റെ ഭാഗമാക്കും. പിന്നാലെ, സേനാ സംഘത്തെ അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിയോഗിക്കും. നിലവില്‍, ഒരു ഡിവിഷന്‍ മാത്രമാണു പര്‍വത പ്രഹര കോറിന്റെ ഭാഗമായുള്ളത്.
അതിര്‍ത്തിയില്‍ പലയിടത്തും കടന്നുകയറ്റ നീക്കങ്ങള്‍ക്കു ചൈന ശ്രമിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധത്തിനു പുറമേ, ആക്രമണ മനോഭാവമുള്ള സംഘവും അനിവാര്യമാണെന്നാണു സേനയുടെ വിലയിരുത്തല്‍. ഇന്ത്യയുടെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡി (ഡിബിഒ) ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ ഡെപ്‌സങ്ങില്‍ നിന്ന് എളുപ്പം പിന്മാറാന്‍ ചൈന തയാറായേക്കില്ലെന്നാണു സൂചന. അതിര്‍ത്തിയോടു തൊട്ടുചേര്‍ന്നുള്ള വ്യോമതാവളത്തിനു മേല്‍ ഭീഷണിയുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണു ലക്ഷ്യം.
Post Your Comments