യു.പി: വിവാഹമെന്ന പേരിൽ 17കാരിയായ വിദ്യാര്‍ഥിനിയെ വിലക്ക് വാങ്ങി പീഡനം. ഭര്‍തൃവീട്ടില്‍ വെച്ച് കുടുംബാംഗങ്ങള്‍ കൂട്ടബലാത്സംഗത്തിനും കടുത്ത പീഡനങ്ങള്‍ക്കും ഇരയാക്കിയ പെൺകുട്ടി രക്ഷപ്പെട്ടത് മാസങ്ങള്‍ക്ക് ശേഷം.
യു.പിയിലെ ദിയോറിയയിലാണ് സംഭവം. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാതാപിതാക്കളും അമ്മാവനും ചേര്‍ന്ന് കഴിഞ്ഞ നവംബര്‍ 30ന് സമീപഗ്രാമത്തിലെ ഒരാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. വിദ്യാര്‍ഥിനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.
ഭര്‍തൃവീട്ടില്‍ വെച്ച് ഭര്‍ത്താവിന്‍റെ സഹോദനും അളിയനും ചേര്‍ന്ന് പെൺകുട്ടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കി. ഇക്കാര്യം ഭര്‍ത്താവിനോടും ഭര്‍തൃപിതാവിനോടും പറഞ്ഞെങ്കിലും ആരും ഇതിനെ എതിർത്തില്ല. യുവതി പ്രതിഷേധിച്ചതോടെ മറ്റൊരു സ്ഥലത്ത് കൊണ്ട് പോയ് പാർപ്പിക്കുകയും അവിടെവച്ചു ക്രൂരമായ ബലാത്സംഗവും ശാരീരിക പീഡനവും തുടരുകയും ചെയ്തു. വിഡിയോകള്‍ ചിത്രീകരിച്ചതായും യുവതി പറഞ്ഞു.
read also:ഇറാന്റെ ആണവകേന്ദ്രം ഇരുട്ടില്‍, പിന്നില്‍ ഇസ്രയേല്‍ രഹസ്യപൊലീസെന്ന് സൂചന
ഇതിനിടെ അവിടെ നിന്നും ഒരുവിധം രക്ഷപ്പെട്ട പെണ്‍കുട്ടി തന്റെ അമ്മാവന്‍റെ വീട്ടിലെത്തി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം സഹായിച്ചില്ല. തുടർന്ന് വീട്ടില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഖൊരക്പൂര്‍-അവാദ് എക്സ്പ്രസില്‍ കയറി നാടുവിടാൻ ശ്രമിച്ചു.ടിക്കറ്റ് പരിശോധനക്കിടെ സംശയം തോന്നിയ ടി.ടി.ഇ റെയില്‍വേ പൊലീസില്‍ പെൺകുട്ടിയെക്കുറിച്ചു വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ സമീപിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ വില്‍പ്പന നടത്തിയതിന് വീട്ടുകാര്‍ക്കെതിരെയും ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു
Post Your Comments