മാനസിക സമ്മർദ്ദങ്ങൾ മനുഷ്യനുമേൽ അടിച്ചേൽപ്പിക്കുന്നതിൽ ബാങ്കിംഗ് മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ല , പക്ഷെ തൂങ്ങിയാടുന്ന ആ ഷാൾ കാണുമ്പോൾ വീണ്ടും അതൊക്കെ പറയേണ്ടി വരുന്നു. സ്വപ്ന എന്ന പെൺകുട്ടിയുടെ ജീവിതം ഒരാത്മഹത്യയിൽ കൊണ്ടെത്തിക്കാൻ ടാർഗറ്റുകളുടെയും മറ്റു സമ്മർദ്ദങ്ങളുടെയും ബാങ്കിംഗ് മേഖലയ്ക്ക് എത്ര സമയം വേണ്ടിവരുമെന്ന് സാധാരണക്കാർക്ക് ആലോചിക്കാവുന്നതാണ്. സ്വപ്ന ഒരു പ്രതീകം മാത്രമാണ്. ഒരുപാട് പേർ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന മെന്റൽ പ്രഷർ ന്റെ ഒരു സിംബൽ മാത്രം.
Also Read:കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം
മറ്റു ജീവിത പ്രശ്നങ്ങൾ ആയിരുന്നെങ്കിൽ സ്വപ്ന ഒരിക്കലും ബാങ്കിൽ വച്ച് തൂങ്ങി മരിക്കില്ലായിരുന്നു. സ്വന്തമായിട്ട് വീടുള്ള അവർ എന്തിനാണ് ബാങ്കിൽത്തന്നെ തൂങ്ങിമരിക്കാൻ തീരുമാനിച്ചത് ? അതൊരു പ്രധിഷേധമായിരിക്കാം. പ്രതികരണമായിരിക്കാം. ചുറ്റുമുള്ളവർക്കെങ്കിലും ആ ആത്മഹത്യ കൊണ്ട് ഉപകാരങ്ങൾ ഉണ്ടായിരിക്കട്ടെയെന്ന് അവരാഗ്രഹിച്ചിരിക്കാം. പുറത്തു നിന്ന് നോക്കുമ്പോൾ ഈ ജോലി സേഫ് ഉം അത്യാവശ്യം ശമ്പളവുമുള്ളതാണ്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ ആണ് അധികവും ബാങ്കിംഗ് മേഖലകളിലേക്ക് കടന്നു വരുന്നത്. അവിടെയാണ് നമ്മുടെ ആവശ്യങ്ങളെ ഈ വാണിജ്യ മേഖല അവർക്ക് വേണ്ട ആയുധങ്ങളാക്കി മാറ്റുന്നത്. മുകൾത്തട്ടിലുള്ള ഉദ്യോഗസ്ഥർ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് അവർക്ക് കിട്ടുന്ന സമ്മർദ്ദത്തിന്റെ ഇരട്ടി കൊടുക്കുകയാണ് എന്നത് ഏത് മേഖലയിലും സർവ്വ സാധാരണമാണ്. പക്ഷെ ബാങ്കിംഗ് മേഖലയിൽ അത് വല്ലാതെ അധികമാണ്. ഇനിയും ഒരു സ്വപ്ന ഉണ്ടായികൂടാ. ഒരു സ്വപ്നവും പാതിവഴിയിൽ ഇനിയും ഞെട്ടിയുണർന്ന് നഷ്ടപ്പെട്ടുകൂടാ. ശ്രദ്ധിക്കുക. സൂക്ഷിക്കുക.
സാൻ
Post Your Comments