KeralaLatest NewsNews

‘പാർട്ടി യോഗ്യതയുള്ള’വർക്ക് നിയമനം നൽകി, ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളൽ; രഞ്ജിത്തിനെ അഭിനന്ദിച്ച ഐസക്കിനെതിരെ വിമർശനം

രഞ്‌‌ജിത്തിനെ അഭിനന്ദിച്ച ധനമന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് സാമൂഹിക പ്രവർത്തകൻ കെ സന്തോഷ് കുമാർ

ജീവിതസാഹചര്യങ്ങളോളും കഷ്ടപ്പാടുകളോടും പൊരുതി റാഞ്ചിയിലെ ഐഐഎമ്മിൽ പ്രൊഫസറായി ജോലി നേടിയ രഞ്‌‌ജിത്തിനെ അഭിനന്ദിച്ച ധനമന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് സാമൂഹിക പ്രവർത്തകൻ കെ സന്തോഷ് കുമാർ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു രഞ്‌‌ജിത്തിന്. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവ്വകലാശാല നിയമനങ്ങളിൽ മുഴുവൻ ‘പാർട്ടി യോഗ്യതയുള്ളവർക്ക്’ നിയമനം നടത്തിയ ഇടതുപക്ഷ പുരോഗമന സർക്കാർ തന്നെയാണ് ഇപ്പോൾ രഞ്ജിത്തിനെ അഭിനന്ദിക്കുന്നതെന്ന് സന്തോഷ് കുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സന്തോഷ് കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയ ഡോ. തോമസ് ഐസക്,
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവ്വകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് താങ്കൾ ഉൾപ്പെടുന്ന ഇടതുപക്ഷ പുരോഗമന സർക്കാർ ആണ്.

Also Read:പ്രചാരണത്തിനായി ജെയ്ക് സി തോമസ് മതചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നതായി പരാതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും ( റിസർവേഷൻ റോസ്റ്റർ ) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളിൽ വാർത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്സിനും നിയമനം നൽകാതെ ‘പാർട്ടി യോഗ്യതയുള്ള’ പലർക്കുമാണ് നിയമനം നൽകിയത്. ഈ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. മുസ്ലിം ലീഗ് സിൻഡിക്കേറ്റ് മെമ്പർ Dr. P M Rasheed Ahammad ആണ് കേസ് ഫയൽ ചെയ്തത്. സംവരണ ക്രമവിവരപ്പട്ടിക ( റിസർവേഷൻ റോസ്റ്റർ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാൻ കഴിയുകയില്ലെന്നുമാണ് സർവ്വകലാശാല ഹൈക്കോടതിയിൽ പറഞ്ഞത്. എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ! പട്ടികജാതി സീറ്റുകളിൽ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും “മതിയായ യോഗ്യരായവർ” ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകൾ ഒഴിച്ചിടുകയാണ് സർവ്വകലാശാല ചെയ്തത്. നിയമനം നേടിയ യോഗ്യരേക്കാൾ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെ T S Syam Kumar പോലുള്ളവർ അന്ന് ഇന്റർവ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നിൽക്കുകയായിരുന്നു. നിങ്ങൾ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളൽ.

സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകൾ. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്റെ ഭാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.

https://www.facebook.com/Santhoshkeraleeyam/posts/3869855016435308

shortlink

Related Articles

Post Your Comments

Related Articles


Back to top button