NattuvarthaLatest NewsNews

തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ ഞായറാഴ്ച്ച 423 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 205 പേര്‍ രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2799 ആയി ഉയർന്നു. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,477 ആയിരിക്കുന്നു. 1,03,998 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

തൃശ്ശൂർ ജില്ലയിൽ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 395 പേര്‍ക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയ 22 പേര്‍ക്കും, 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടംഅറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 26 പുരുഷന്‍മാരും 26 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 08 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button