കൊൽക്കത്ത : അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ കൂടുതൽ കേന്ദ്ര സേനകളെ വിന്യസിക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. അധികമായി 71 കമ്പനി സൈനികരെ സംസ്ഥാനത്തേക്ക് അയക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കമ്മീഷൻ ആവശ്യപ്പെട്ടത്. അടിയന്തിരമായി സേനകളെ സംസ്ഥാനത്ത് വിന്യസിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
Read Also : സംസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം ; തിരുവനന്തപുരത്ത് സ്റ്റോക്ക് തീർന്നു
തെരഞ്ഞെടുപ്പ് ചുമതലകൾക്കായി നിലവിൽ ആയിരം കമ്പനി സൈനികരാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമേയാണ് കൂടുതൽ കമ്പനി സൈന്യത്തെ ആവശ്യപ്പെട്ടിരിക്കുന്നത്. വരും ഘട്ടങ്ങളിലെ വോട്ടെടുപ്പ് സുഗമമാക്കുന്നതിന് വേണ്ടിയാണ് കൂടുതൽ സൈനികരെ ആവശ്യപ്പെടുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഏപ്രിൽ 17,22,26,29 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്.
നാലാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ശനിയാഴ്ച വ്യാപക സംഘർഷമാണ് സംസ്ഥാനത്ത് ഉണ്ടായത്. മാതഭംഗയിലെ പോളിംഗ് സ്റ്റേഷന് മുൻപിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇവർ കൊല്ലപ്പെട്ടത് എന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകി. ഇതിന് പിന്നാലെയാണ് കൂടുതൽ സേനകളെ ബംഗാളിലേക്ക് അയക്കാൻ ആവശ്യപ്പെട്ടത്.
Post Your Comments