Latest NewsNews

മൻസൂർ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക് ; രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

കണ്ണൂർ∙ മൻസൂർ വധക്കേസിൽ ദുരൂഹതകൾ ഏറുകയാണ്.
രണ്ടാം പ്രതി രതീഷിന്റെ മരണത്തോടെയാണ് ദുരൂഹതകൾക്ക് കൂടുതൽ സാധ്യത നിലനിൽക്കുന്നത്. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി. തൂങ്ങി മരിച്ചയാളുടെ ആന്തരികവായവങ്ങളിൽ എങ്ങനെയാണ് ക്ഷതമേൽക്കുക എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

Also Read:കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ റെയ്ഡ്; പിടിച്ചെടുത്തത് മാരക മയക്കുമരുന്ന് : ഡിജെ അടക്കം നാല് പേര്‍ അറസ്റ്റില്‍

രതീഷിനെ തൂങ്ങിയ നിലയിൽ കണ്ട മരവും സമീപ പ്രദേശങ്ങളും പരിശോധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്പിയുടെ സന്ദർശനം ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം കൂട്ടുകയാണ്.
വിശദ പരിശോധനയ്ക്കായി മൻസൂർ വധം അന്വേഷിക്കുന്ന സംഘം രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാട് ശനിയാഴ്ച എത്തിയിരുന്നു. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. മൻസൂർ വധത്തിൽ ഒരിട പോലും പിന്മാറാനോ മറ്റോ യു ഡി എഫ് തയ്യാറാല്ലെന്നുമാണ് നേതൃത്വങ്ങൾ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button