ബംഗളൂരു: ഡല്‍ഹിക്ക് പിന്നാലെ കര്‍ണാടകയിലും കോവിഡ് വ്യാപനം അതീവ രൂക്ഷമാണ്. 24 മണിക്കൂറിനിടെ കര്‍ണാടകയിലും പതിനായിരത്തിന് മുകളിലാണ് പുതിയ കോവിഡ് രോഗികള്‍. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്ന് അയ്യായിരത്തിന് മുകളിലാണ് കൊറോണ വൈറസ് രോഗികള്‍ ഉള്ളത്.
കര്‍ണാടകയില്‍ ഇന്ന് 10,250 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 2,638 പേര്‍ക്കാണ് രോഗമുക്തി നേടിയിരിക്കുന്നത്. 40 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10,65,290 ആണ്. 9,83,157 പേര്‍ക്കാണ് രോഗമുക്തി. ആക്ടീവ് കേസുകള്‍ 69,225. ആകെ മരണം 12,889 ആയി ഉയർന്നു.
മധ്യപ്രദേശില്‍ ഇന്ന് 5,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,306 പേര്‍ക്കാണ് രോഗമുക്തി. 24 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ കേസുകള്‍ 3,38,145. രോഗ മുക്തി 2,98,645. ആകെ മരണം 4,184. ആക്ടീവ് കേസുകള്‍ 35,316 ആയിരിക്കുന്നു.
ഗുജറാത്തില്‍ 5,469 പേര്‍ക്കാണ് ഇന്ന് കോവിഡ് കണ്ടെത്തിയത്. 54 പേര്‍ മരിച്ചു. ആകെ കേസുകള്‍ 3,47,495. നിലവില്‍ 27,568 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെയായി 91,23,719 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു.
Post Your Comments