Latest NewsNewsIndia

കശ്മീരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള ശ്രമം വിഫലമാക്കി സുരക്ഷാസേന; വധിച്ചത് 12 ഭീകരരെ

ജമ്മു കശ്മീരിൽ നാലിടങ്ങളിലായി സുരക്ഷാ സേനയും ഭീകരരും തമ്മിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 12 ഭീകരരെ വധിച്ചു. പോലീസ് ഡി.ജി.പി ദിൽബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദ പ്രവർത്തനത്തിലൂടെ കശ്മീരിൽ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള നീക്കങ്ങളാണ് ഏറ്റുമുട്ടലുകളിലൂടെ സുരക്ഷാസേന വിഫലമാക്കിയത്. തീവ്രവാദികൾക്കെതിരെ നടന്ന ഏറ്റുമുട്ടലിൽ സലീം അഖൂൺ എന്ന ജവാൻ വീരമൃത്യു വരിച്ചിരുന്നു.

കശ്മീരിലെ ഷോപ്പിയാനിലും ത്രാലിലുമായി ഏഴ് ഭീകരരെയും, ഹരിപോറയിൽ മൂന്ന് ഭീകരരെയും, ബിജ്‌ബെഹാറയിൽ രണ്ട് ഭീകരരെയും സേന വധിച്ചതായി ഡി.ജി.പി. അറിയിച്ചു. അനന്ത്‌നാഗ് ജില്ലയിൽ ലഷ്‌കർ ഇ ത്വായ്ബയിലെയും, ടി.ആർ.എഫിലെയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചു.

ലഷ്‌കർ ഇ ത്വായ്ബ, അൻസർ ഖസ്വത്ത് ഉൽ ഹിന്ദ്, അൽ ബാദർ, എന്നീ തീവ്രവാദ സംഘടനകളിലെ ഭീകരരെയാണ് നാല് ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ചത്. ഭീകരരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും സുരക്ഷാ സേന പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button