COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 10,774 പേർക്ക് കോവിഡ്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന ഭീതിയിലാണ് സംസ്ഥാനങ്ങള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വലിയ ആശങ്കയുയര്‍ത്തിയാണ് കോവിഡ് വീണ്ടും പിടിമുറുക്കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പതിനായിരത്തിന് മുകളിലാണ് രോഗികള്‍ ഉള്ളത്. തമിഴ്‌നാട്ടില്‍ ആറായിരത്തിന് മുകളിലാണ് പുതിയ കോവിഡ് രോഗികള്‍.

ഡല്‍ഹിയില്‍ ഇന്ന് 10,774 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 48 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,25,197. 34,341 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടില്‍ 6,618 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 2,314 പേര്‍ക്കാണ് രോഗമുക്തി. 22 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,33,434 ആയി. 8,78,571 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 12,908. ആക്ടീവ് കേസുകള്‍ 41,955.

shortlink

Related Articles

Post Your Comments

Related Articles


Back to top button