
ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 799 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 548 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,98,435 ആയി ഉയർന്നു. ഇവരിൽ 3,83,321 പേർക്ക് രോഗം ഭേദമായി.
കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,754 ആയിരിക്കുന്നു. വിവിധ ആശുപത്രികളിലും മറ്റുമായി 8,360 പേർ ചികിത്സയിലുണ്ട്. ഇവരിൽ 915 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്.
കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 362, മക്ക 147, കിഴക്കൻ പ്രവിശ്യ 138, അസീർ 28, മദീന 27, തബൂക്ക് 21, ജീസാൻ 19, അൽ ഖസീം 19, ഹാഇൽ 18, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 5, നജ്റാൻ 5, അൽബാഹ 4.
Post Your Comments