തൃശ്ശൂർ: സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിനെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ. മുൻ വർഷങ്ങളിലേതു പോലെ തൃശൂർ പൂരം നടത്തിയാൽ കഴിഞ്ഞ ഒന്നരവർഷമായി ആരോഗ്യ വകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകുമെന്നും അവ പാഴായിപോകുമെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന മുന്നറിയിപ്പ്.
Read Also: കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം
ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയതായും അദ്ദേഹം അറിയിച്ചു. നിലവിൽ തൃശൂർ ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.2 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് പൂരം നടത്തിപ്പിനെ കുറിച്ച് പുനർവിചിന്തനം വേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ 530 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2576 പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
Post Your Comments