COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം ആശങ്കാ ജനകം, ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി കേജരിവാൾ

സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാ ജനകമായ സാഹചര്യത്തിലെന്നും, നിലവിലെ അവസ്ഥയിൽ ആശുപത്രികൾ നിറഞ്ഞാൽ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മുന്നറിയിപ്പ് നൽകി.

‘ലോക് ഡൗണിനോട് ഡൽഹി ഭരണകൂടത്തിന് യാതൊരു താൽപ്പര്യവുമില്ല. പക്ഷെ കൊറോണ വ്യാപിക്കുകയും, ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താൽ ലോക് ഡൗണല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല’. അടിയന്തിര സാഹചര്യത്തിൽ മാത്രമാണ് രോഗികളെ സ്വീകരി ക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും കേജരിവാൾ പറഞ്ഞു.

ഡൽഹിയിൽ കൊറോണ രണ്ടാം ഘട്ട വ്യാപനം പതിവിന് വിപരീതമായി 45 വയസ്സിന് താഴെയുള്ളവരിലാണ് കാണുന്നതെന്നും, രോഗബാധിതരിൽ 65 ശതമാനവും യുവാക്കളാണെന്നത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നും കേജരിവാൾ വ്യക്തമാക്കി. സാമൂഹിക നിയന്ത്രണം പാലിക്കാത്ത ഈ പ്രായക്കാർക്ക് രോഗവ്യാപനം തടയാൻ ലോക് ഡൗണല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് ഡൽഹി ആരോഗ്യവകുപ്പിന്റെയും വിലയിരുത്തൽ. മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button