കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവമോര്‍ച്ച നേതാവിനു നേരെ ഉണ്ടായ ആക്രമണം നേരത്തെ തയ്യാറാക്കിയ സി.പി.എം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. കാഞ്ഞങ്ങാട് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുകാലുകള്‍ക്കും മാരകമായി വെട്ടേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന ശ്രീജിത്ത് പറക്ലായിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി.
Read Also : മന്‍സൂര്‍ കൊലക്കേസ് പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് സൂചന
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ശ്രീജിത്ത് തനിക്ക് ചാര്‍ജുള്ള 59-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ കാണാന്‍ രാത്രി 8.30 മണിയോടെ ബലിയെടുക്കത്തെത്തി. പ്രവര്‍ത്തകരുമായി പോളിംഗ് കാര്യങ്ങള്‍ സംസാരിച്ചിരിക്കവെ സിപിഎം അനുഭാവിയായ രാമകൃഷ്ണന്‍ അവിടെയെത്തി ശ്രീജിത്തിനോട് സൗഹൃദ സംഭാഷണം നടത്തി. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ നിരവധി കേസുകളുള്ള രാമകൃഷ്ണന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച് ശ്രീജിത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബി.ജെ.പിക്കാരുമായുള്ള കേസുകള്‍ കാരണം മകന്‍ മിഥുന്‍ രാജിന്റെ വിദ്യാഭ്യാസത്തിന് തടസ്സമാകുന്നു എന്നു പറഞ്ഞാണ് ബൂത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള രാമകൃഷ്ണന്റെ വീട്ടിലേക്ക് ശ്രീജിത്തിനെ എത്തിച്ചത്. വീട്ടുമുറ്റത്തെത്തിയപ്പോള്‍ രാമകൃഷ്ണന്റെ സ്വരംമാറുകയും ഭീഷണി സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു. അപകടം മനസ്സിലാക്കിയ ശ്രീജിത്ത് തിരിഞ്ഞ് നടക്കുമ്പോള്‍ മിഥുന്‍രാജ് അച്ഛന്‍ രാമകൃഷ്ണന്റെ കൈയില്‍ കത്തിയെടുത്തുകൊടുക്കുകയും വെട്ടിക്കൊല്ലാന്‍ ആജ്ഞാപിക്കുകയുമായിരുന്നു.
രാമകൃഷ്ണന്‍ ശ്രീജിത്തിന്റെ പിറകെ പോകുമ്പോള്‍ വീട്ടില്‍ ഒളിച്ചിരുന്ന മറ്റ് സിപിഎം പ്രവര്‍ത്തകര്‍ ശ്രീജിത്തിനെ ആക്രമിച്ചതായി പറയുന്നു. തുടര്‍ന്ന് രാമകൃഷ്ണന്‍ ശ്രീജിത്തിനെ വെട്ടുകയായിരുന്നു.
Post Your Comments