![](/wp-content/uploads/2021/04/covid.jpg)
കൊച്ചി: കോവിഡിന്റെ രണ്ടാംതരംഗത്തിൽ ഏറെ ജാഗ്രത പുലർത്തേണ്ടത് 45 വയസിനു താഴെയുള്ളവരാണെന്ന് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. യുവാക്കൾക്ക് രോഗം പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന ധാരണ തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
Read Also: മൻസൂർ വധകേസിലെ പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹത ; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കുന്നതു കൊണ്ട് മാത്രമാണ് നിലവിൽ രോഗബാധിതരിൽ ബുദ്ധിമുട്ടുകൾ കുറയുന്നതെന്നും ആദ്യ ഡോസു കൊണ്ടുമാത്രം കോവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
45 വയസിനു താഴെ പ്രായുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. രോഗം തീവ്രമായില്ലെങ്കിലും ഇവരിൽ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായേക്കാനുള്ള സാധ്യതയുണ്ട്. ലങ് ഫൈബ്രോസിസ്, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങി ആജീവനാന്തം രോഗികളാകാനുള്ള സാധ്യതവരെയുണ്ട്. രോഗം മൂർച്ഛിച്ചാൽ ചിലപ്പോൾ മരണം വരെ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാംതരംഗം കുഞ്ഞുങ്ങളെയും ബാധിച്ചേക്കും. കുഞ്ഞുങ്ങൾക്ക് കോവിഡ് തിരിച്ചറിയാതെ രണ്ടു മുതൽ മൂന്നു വരെ ആഴ്ചകൾക്ക് ശേഷം ഗുരുതര ശ്വാസംമുട്ടലുണ്ടായേക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Post Your Comments