രാജ്യത്ത് അഞ്ച് വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കാന്‍ കേന്ദ്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡിന്റെ വരവോടെ ഇന്ത്യ അഞ്ച് വാക്സിനുകള്‍ക്ക് കൂടി അനുമതി നല്‍കും. ഈ വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ അഞ്ച് നിര്‍മ്മാതാക്കളുടെ കൊവിഡ് വാക്സിന് ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രണ്ട് വാക്സിനുകള്‍ക്കാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകളാണ് രാജ്യത്ത് കുത്തിവയ്പ്പ് നടക്കുന്നത്.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സ്പുട്നിക് വി വാക്സിന്‍, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്സിന്‍, നോവാവാക്സ് വാക്സിന്‍, സിഡസ് കാഡിലയുടെ വാക്സിന്‍, ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നേസല്‍ വാക്സിന്‍ എന്നിവയാണ് ഉടന്‍ അനുമതി നല്‍കാന്‍ സാധ്യതയുള്ള അഞ്ച് വാക്സിനുകള്‍. വാക്സിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന മാനദണ്ഡങ്ങള്‍ സുരക്ഷയും ഫലപ്രാപ്തിയുമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഒക്ടോബറോടെ ഈ അഞ്ച് വാക്സിനുകള്‍ക്കും അനുമതി നല്‍കിയേക്കും.

Share
Leave a Comment