MollywoodLatest NewsKeralaCinemaNewsEntertainment

‘നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ്’; അർച്ചന കവിയുടെ കമന്റ്

മലയാളികളുടെ പ്രിയതാരമാണ് അർച്ചന കവി, നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് ഏറെ സുപരിചിതയായത്. നീലത്താമര എന്ന ചിത്രത്തിലൂടെ താരത്തിന് വൻ ജനപ്രീതിയാണ് നേടിയെടുക്കാനായത്. താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റന്‍ ആന്‍സര്‍ സെക്ഷനില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് അര്‍ച്ചന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

”നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ?” എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് അര്‍ച്ചന നല്‍കിയ കിടിലന്‍ മറുപടിയാണ് വൈറലാകുന്നത്. ”തീര്‍ച്ചയായും, പക്ഷേ നമ്മള്‍ക്ക് ഒരാളോടുള്ള സ്‌നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി.

2016ല്‍ ആയിരുന്നു അര്‍ച്ചന വിവാഹിതയാകുന്നത്. കൊമേഡിയനായ അബീഷ് ആണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരും വേര്‍പിരിഞ്ഞെന്ന പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. എഐബിയിലെ പ്രമുഖ കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന ഒരേയൊരു മലയാളി സാന്നിദ്ധ്യം കൂടിയാണ് അബീഷ് എന്നിരിക്കെയാണ് താരത്തിന്റെ സാന്നിധ്യം അടുത്തിടെയായി അർ‌ച്ചനയുടെ പോസ്റ്റുകളിൽ ഇല്ലാതിരിക്കുന്നത് പലരും ചർച്ചയാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button