Latest NewsIndiaNews

ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം; കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ വീട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം. ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. മേഖലയിൽ നിന്നും എ കെ 47 ഉൾപ്പെടെ നിരവധി ആയുധശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Read Also: ബംഗാളിൽ ആവേശത്തിരയിളക്കി അമിത് ഷാ; ആറിടത്ത് ഇന്ന് പൊതു സമ്മേളനം; മൂന്നിടങ്ങളിൽ റോഡ് ഷോ

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയും രണ്ടു ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Read Also: സിനിമാ സംഘടനകൾക്ക് നേരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി ; പ്രണയസിനിമാ ചിത്രീകരണം നിർത്തി വച്ചതിനെതിരെയാണ് പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button