മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഇതിനായുള്ള ആലോചനകൾ നടന്നു. സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിന് അനുകൂലമായ സമീപനമാണ് ഉദ്ധവ് താക്കറെ സർക്കാരിന്റേതെന്നാണ് വിവരം.
ഞായറാഴ്ച്ച ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ പകുതിയിലധികം കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. ഏതാനും ദിവസങ്ങളായി 50,000 ത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന രോഗികൾ. രാത്രികാല കർഫ്യുവും ആഴ്ച്ചാവസാനം ലോക്ക് ഡൗണും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗവ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നാണ് സൂചന.
Post Your Comments