Latest NewsNewsIndia

ഗ്യാൻവാപി മസ്ജിദ് സർവ്വെയ്ക്കെതിരായ നിയമപോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐയും

കോഴിക്കോട്: ഗ്യാൻവാപി മസ്ജിദ് സമുച്ഛയത്തിൽ സർവ്വേ നടത്തുന്നതിനെതിരായ നിയമ പോരാട്ടത്തിൽ പിന്തുണയുമായി എസ്ഡിപിഐയും. എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെയാണ് ഇക്കാര്യം അറിയിച്ചത്.

സർവ്വേയ്ക്ക് ഉത്തരവിട്ട വാരണാസി കോടതി വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോർഡും മറ്റ് ഇസ്ലാമിക സംഘടനകളും അറിയിച്ചതിന് പിന്നാലെയാണ് നിയമപോരാട്ടത്തിന് പിന്തുണ നൽകി എസ്ഡിപിഐ രംഗത്തെത്തിയിരിക്കുന്നത്.

Read Also: വയറു മാത്രമല്ല മനസും നിറയും; ആരോഗ്യത്തിനോ അത്യുത്തമം; അറിയാം ഇനി അൽപം പഴങ്കഞ്ഞി കാര്യം

ആരാധനാലയങ്ങളുടെ മതസ്വഭാവം 1947 ആഗസ്ത് 15 നുള്ള അവസ്ഥയിൽ തുടരുമെന്ന് ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമം, പ്രഖ്യാപിക്കുന്നുണ്ടെന്ന് ഇല്യാസ് തുംബെ വ്യക്തമാക്കി. ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു മതവിഭാഗത്തിന്റേതാക്കി മാറ്റാൻ നിയമ പ്രകാരം കഴിയില്ല.

നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം കോടതിയുടെയോ അതോറിറ്റിയുടെയോ മുൻപാകെ തീർപ്പുകൽപ്പിക്കാതെയുള്ള എല്ലാ അപ്പീലുകളും അസാധുവായിട്ടുണ്ട്. അതിനാൽ, രാജ്യത്തെ ഏതെങ്കിലും ആരാധനാലയങ്ങളിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നാണ് തുംബെ പറയുന്നത്.

Read Also: കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക് ഡൗൺ പരിഗണനയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button