Latest NewsIndiaNewsCrime

വിവാഹശേഷം കന്യകാ പരിശോധന; ഭാര്യമാർ കന്യക അല്ലെന്ന് കണ്ടതോടെ ഭർത്താക്കന്മാരുടെ തനിനിറം പുറത്ത്

പരിശോധനയില്‍ വിജയിച്ചില്ലെന്നാരോപിച്ച് സഹോദരിമാര്‍ക്ക് വിവാഹമോചനം നിര്‍ദ്ദേശിച്ച് 'ജാട്ട് പഞ്ചായത്ത്'

മുംബൈ: വിവാഹത്തിന് ശേഷം ഭർതൃഗൃഹത്തിൽ വെച്ച് യുവതികളെ വിർജിനിറ്റി ടെസ്റ്റിന് വിധേയമാക്കി. പരിശോധനയിൽ സഹോദരിമാരായ യുവതികൾ കന്യകയല്ലെന്ന് കണ്ടെത്തിയെന്ന ആരോപണവുമായി ഭർത്താക്കന്മാർ. കന്യകയല്ലാത്ത യുവതികളെ ഭാര്യയായി വേണ്ടെന്ന ഭർത്താക്കന്മാരുടെ ആവശ്യത്തെ തുടർന്ന് സഹോദരിമാര്‍ക്ക് വിവാഹമോചനം നിര്‍ദ്ദേശിച്ച് ജാട്ട് പഞ്ചായത്ത്.

സംഭവത്തിൽ യുവതികൾ പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയും ജാട്ട് പഞ്ചായത്ത് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. 2020 നവംബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സഹോദരിമാരായ യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്.

Also Read:എല്ലാവർക്കും വാക്സീൻ നൽകണമെന്ന ആവശ്യവുമായി രാഹുൽഗാന്ധി

വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയ ഇവരെ ഭർത്താക്കന്മാർ വിര്‍ജിനിറ്റി ടെസ്റ്റിന് വിധേയമാക്കിയിരുന്നു. പരിശോധനയ്ക്ക് ശേഷം തങ്ങള്‍ കന്യകയല്ലെന്ന് ആരോപിച്ച് ഭര്‍ത്താക്കന്‍മാരും അവരുടെ വീട്ടുകാരും ഉപദ്രവിക്കുകയായിരുന്നുവെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. വിവാഹബന്ധം തുടർന്നു പോകണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്നായിരുന്നു ഭർത്താക്കന്മാർ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ വീട്ടിൽ നിന്നും ഇറക്കിവിടുമെന്നായിരുന്നു ഭീഷണി. ഇതിന്റെ പേരില്‍ ഭര്‍ത്താക്കന്‍മാര്‍ തങ്ങളെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സഹോദരിമാര്‍ പറഞ്ഞു.

പിന്നീട് ഇവരെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് യുവതികളുടെ വീട്ടുകാര്‍ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജാട്ട് പഞ്ചായത്തിനെ സമീപിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി ജാട്ട് പഞ്ചായത്ത് അംഗങ്ങള്‍ യുവതികളുടെ അമ്മയില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം രൂപ വാങ്ങുകയും ചെയ്തു.
ശേഷം പ്രശ്‌ന പരിഹാരമായി ഇവർ കണ്ടെത്തിയ മാർഗം വിവാഹമോചനമായിരുന്നു. ഒപ്പം സഹോദരിമാരെ സമുദായത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് യുവതികളും മാതാപിതാക്കളും പൊലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button