Latest NewsKeralaCinemaMollywoodNewsEntertainmentKollywood

ഒരേ ചിത്രത്തിൽ വിജയ്ക്ക് പ്രതിഫലം 3 കോടി, സൂര്യക്ക് 5 ലക്ഷം നിർമ്മാതാവ് അപ്പച്ചൻ പറയുന്നു

തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്‍യും സൂര്യയും. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും മറ്റും സിനിമാ മേഖലയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ നിർമ്മാതാവ് അപ്പച്ചൻ എന്ന സ്വർഗചിത്ര അപ്പച്ചൻ വിജയ്‌യെക്കുറിച്ചും സൂര്യയെക്കുറിച്ചും പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയമാകുന്നത്.

മലയാളത്തിൽ റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, അനിയത്തിപ്രാവ് തുടങ്ങി നിരവധി ഹിറ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അപ്പച്ചൻ തമിഴിലും വിജയ്‌യെ നായകനാക്കി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സിദ്ദിഖിന്റെ സംവിധാനത്തിൽ ഒരുക്കിയ ഫ്രണ്ട്സിന്റെ തമിഴ് റീമേക്കിൽ വിജയ്‍യും സൂര്യയും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്ക കാലത്ത് വിജയ്‌യ്ക്ക് സൂര്യയേക്കാൾ അധികം പ്രതിഫലം നൽകിയിരുന്നുവെന്ന് അപ്പച്ചൻ പറയുന്നു.

അനിയത്തിപ്രാവ് തമിഴിൽ റീമേക്ക് ചെയ‌്തപ്പോൾ സംവിധയകൻ ഫാസിൽ ആയിരുന്നെങ്കിലും നിർമ്മാണം സ്വർഗചിത്രയായിരുന്നില്ല. എന്നാൽ ആ സമയത്ത് ലൊക്കേഷനിൽ താൻ ഉണ്ടായിരുന്നുവെന്ന് അപ്പച്ചൻ പറയുന്നു. ശാലിനിയുടെ നായകനായി എത്തിയത് വിജയ് ആയിരുന്നു. അന്ന് 17 ലക്ഷമായിരുന്നത്രേ വിജയ്‌യുടെ പ്രതിഫലം.

പിന്നീട് നാല് വർഷങ്ങൾക്കിപ്പുറം ഫ്രണ്ട്സ് ഒരുക്കിയപ്പോൾ ഇളയദളപതിയുടെ ശമ്പളം മൂന്നുകോടിയായി കുതിച്ചുയർന്നു. എന്നാൽ തന്നോടുള്ള സൗഹൃദത്തിന്റെ പേരിൽ രണ്ട് കോടിക്ക് അഭിനയിക്കാൻ വിജയ് തയ്യാറായെന്നും അപ്പച്ചൻ പറയുന്നു. അതേചിത്രത്തിൽ തന്നെ അഭിനയിച്ച സൂര്യയ്‌ക്ക് നൽകിയ പ്രതിഫലം അഞ്ചുലക്ഷം മാത്രമായിരുന്നു. അന്ന് സൂര്യ ഇന്നത്തെ പോലെ വിലപിടിപ്പുള്ള താരമായിരുന്നില്ല. സൂര്യ അഭിനയിക്കുന്നത് അച്ഛനായ ശിവകുമാറിന് അൽപം പോലും താൽപര്യമില്ലായിരുന്നെന്നും അപ്പച്ചൻ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button