Latest NewsIndiaNews

അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; മലയാളി അറസ്റ്റിൽ; പിടികൂടിയത് 30 ലക്ഷം രൂപയുടെ സ്വർണ്ണം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ ഒരാളെ അധികൃതർ അറസ്റ്റ് ചെയ്തു.

Read Also: ത്രിപുരയിലെ ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതിന് കനത്ത തിരിച്ചടി; ആകെ നേടിയത് ഒരു സീറ്റുമാത്രം; കോൺഗ്രസിന് പൂജ്യം

കാസർകോട് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുള്ളയെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 30 ലക്ഷം രൂപയുടെ 647 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.

Read Also: ബംഗ്ലാദേശിൽ മോദിക്കെതിരെ നടന്ന കലാപത്തെ പിന്തുണയ്ക്കാത്തവരെ മസ്ജിദിൽ കയറി ഭീഷണിപ്പെടുത്തി തീവ്ര ഇസ്ലാമിക് സംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button