മഹാരാഷ്ട്ര : നാഗ്പൂരിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
Read Also : പാകിസ്ഥാനിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചതായി പരാതി
ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. നാഗ്പുര്‍ വാഡിയിലുള്ള ആശുപത്രിയില്‍ രാത്രി 8.10 ഓടെ ഐസിയു സ്ഥിതി ചെയ്യുന്ന രണ്ടാം നിലയിലെ എസിയില്‍നിന്നാണ് തീപിടര്‍ന്നത്.
തീ കൂടുതല്‍ സ്ഥലത്തേക്ക് പടരാതെ നിയന്ത്രിക്കാനും അണയ്ക്കാനും സാധിച്ചത് വന്‍ദുരന്തം ഒഴിവാക്കി. ആശുപത്രിയില്‍നിന്ന് 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
Post Your Comments