Latest NewsNewsInternational

ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഭൂചലനം അനുഭവപ്പെട്ടെങ്കിലും സുനാമി ഭീഷണിയില്ലെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വെ വ്യക്തമാക്കി.

Read Also: പോളിംഗിന്റെ അന്തിമ കണക്കുകള്‍ പുറത്തു വന്നു, എൻഡിഎയുടെ മുന്നേറ്റത്തിൽ ഇരുമുന്നണികൾക്കും നെഞ്ചിടിപ്പ്

കിഴക്കൻ ജാവയിലെ മലാംഗ് പട്ടണത്തിൽ നിന്നും 45 കിലോമീറ്റർ അകലെ 82 കിലോമീറ്റർ താഴ്ച്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനം ഏറെ നേരം നീണ്ടു നിന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Read Also: ക്ഷേത്രഭൂമിയിൽ ലീഗ് കൊടി ഉയർത്തി ഷൂട്ടിങ്; പാലക്കാട് സിനിമ ഷൂട്ടിങ് തടഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം, വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button