നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിക്കുമെന്ന വിലയിരുത്തലില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി. 48,000ല്‍ ഏറെ വോട്ടുകള്‍ കണ്ണന്താനത്തിന് ലഭിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
ട്രഷറര്‍ ജെ.ആര്‍. പത്മകുമാറിന്റെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേർന്ന ജില്ലാ കമ്മിറ്റി യോഗംത്തിൽ ബി.ഡി.ജെ.എസിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. അന്തിമ അവലോകനം 20ന് നടക്കും. 2016ല്‍ യു.ഡി.എഫിന് 53,126 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. എല്‍.ഡി.എഫിന് 49236 വോട്ടും ബി.ജെ.പിക്ക് 31411 വോട്ടും ലഭിച്ചിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. എരുമേലി വിമാനത്താവളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍. മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി സിറ്റിംഗ് എം.ൽ.എ ആയ എന്‍. ജയരാജ് ആണ്. മണ്ഡലത്തിൽ യുഡിഎഫിനുവേണ്ടി ജോസഫ് വാഴക്കന്‍ മത്സര രംഗത്തിറങ്ങി.
Post Your Comments